അബുദാബി- അജിമോന്‍ കൊച്ചുമോനെന്ന മലയാളിയെ വിടാതെ പിടികൂടിയിരിക്കുകയാണ് ഭാഗ്യദേവത. ഈയാഴ്ച അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒരു ദിവസം രണ്ട് ക്യാഷ് പ്രൈസുകള്‍ പോക്കറ്റിലാക്കിയ ദുബായ് പ്രവാസിയാണ് അജിമോന്‍. ജൂണ്‍ മൂന്നിന് ഇതേ ഷോയില്‍ ഗോള്‍ഡ് വൗച്ചര്‍ നേടി കൃത്യം ഒരു മാസത്തിന് ശേഷമാണ് രണ്ടാമത്തെ ഭാഗ്യകടാക്ഷം.
ഒമ്പത് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അജിമോന് ആറാം സമ്മാനത്തുകയായ 30,000 ദിര്‍ഹവും തത്സമയ പ്രേക്ഷകരില്‍നിന്ന് ഒരു ഭാഗ്യശാലിക്ക് നല്‍കിയ 10,000 ദിര്‍ഹവുമാണ് സ്വന്തമാക്കിയത്.
ഷോയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, പങ്കെടുക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും ഒരു നമ്പറുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും. ഷോയ്ക്ക് ശേഷം, ആതിഥേയര്‍ ഇതില്‍നിന്ന് ഒരു നമ്പര്‍ തിരഞ്ഞെടുക്കുന്നു, പ്രേക്ഷകരില്‍നിന്ന് ഒരാള്‍ക്ക് 10,000 ദിര്‍ഹം ലഭിക്കും.
ഞാന്‍ ത്രില്ലിലാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് എന്റെ പേര് പ്രഖ്യാപിച്ചത്. ഇത് ആവേശകരമായിരുന്നു-കൊല്ലം ജില്ലയില്‍നിന്നുള്ള 39 കാരന്‍ പറഞ്ഞു.
ആറാം സ്ഥാനക്കാരനായി തന്റെ പേര് പ്രഖ്യാപിച്ച നിമിഷം അദ്ദേഹത്തിന് നേരില്‍ കേള്‍ക്കാനായില്ല. ‘ഞാനും ഷോയില്‍ പങ്കെടുത്ത സുഹൃത്തുക്കളും ആ സമയത്ത് പുറത്തായിരുന്നു. നാലാം സ്ഥാനക്കാരനെ അവര്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഞാന്‍ വീണ്ടും എത്തിയത്. ഷോയ്ക്ക് ശേഷം, തത്സമയ പ്രേക്ഷക വിജയിയായി എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ സ്റ്റേജിലേക്ക് ഓടി. അതിനിടയില്‍ എനിക്ക് ഒരുപാട് കോളുകള്‍ വന്നു കൊണ്ടിരുന്നു. അതിനാല്‍, എന്റെ ഫോണ്‍ സൈലന്റ് മോഡിലേക്ക് മാറ്റി. പിന്നീട് അവരെ തിരികെ വിളിച്ചപ്പോഴാണ് ആറാം സ്ഥാനക്കാരനായി ഞാന്‍ 30,000 ദിര്‍ഹം നേടിയതായി അറിഞ്ഞത്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി അജിമോന്‍ നേരിട്ട് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഒരു മത്സരത്തില്‍ വിജയിച്ച അദ്ദേഹത്തിന് 500 ദിര്‍ഹം സ്വര്‍ണ വൗച്ചര്‍ ലഭിച്ചിരുന്നു. കോവിഡ് -19 കാലത്ത് തകര്‍ച്ചയിലായ തന്റെ കാറ്ററിംഗ് ബിസിനസ്സ് പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അജിമോന്‍ ഇനിയും വലിയ ക്യാഷ് പ്രൈസുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ്.
2023 July 8Gulfajimontitle_en: ajimon kochumon