കൊല്‍ക്കത്ത-കനത്ത സുരക്ഷയില്‍ പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. മുര്‍ഷിദാബാദില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പലേടത്തും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ആക്രമണ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയാണ് ബംഗാളില്‍ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. 22 ജില്ല പഞ്ചായത്തില്‍ നിന്നും 928 സീറ്റുകളിലേക്കും, 9730 പഞ്ചായത്ത് സമിതി, 63,229 വാര്‍ഡുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്. ഏകദേശം 5.67 കോടി പേര്‍ വോട്ട് രേഖപ്പെടുത്തും.
ബംഗാളില്‍ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കുട്ടി ഉള്‍പ്പെടെ ഒരു ഡെസനിലേറെ മരണങ്ങളാണ് രാഷ്ട്രീയ കൊലപാതകത്തിലൂടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത് തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. 65,000ത്തോളെ കേന്ദ്ര സേനംഗങ്ങളെയാണ് ബംഗാളില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയ്ക്ക് പുറമെ 70,000ത്തോളം ബാംഗാള്‍ പോലീസുമുണ്ട്.
2018ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 90 ശതമാനം സീറ്റുകള്‍ നേടി. 22 ജില്ല പഞ്ചായത്ത് സീറ്റുകളും ടിഎംസിയുടെ കൈയ്യടക്കി പിടിച്ചെടുത്തിരുന്നു,
2023 July 8IndiaBengalpollingclashkilledഓണ്‍ലൈന്‍ ഡെസ്‌ക് title_en: West Bengal Panchayat Election TMC activist killed