പാലക്കാട് – പല ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാനാണ് ബംഗാളികള്‍ തങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത്. പക്ഷേ ഫോണ്‍ കിട്ടുന്നതാകാട്ടെ പാലക്കാട്ടെ പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയന്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കഴിഞ്ഞ കോവിഡ് കാലം മുതല്‍ കാര്‍ത്തിയേന്റെ ഫോണ്‍ ശബ്ദിക്കുന്നത് മമതാ ബാനര്‍ജിയെ തേടിയാണ്. പക്ഷേ ബംഗാളി വശമില്ലാത്ത കാര്‍ത്തികേയന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. നൂറ് കണക്കിനാളുകളാണ് വിവിധ കാര്യങ്ങള്‍ക്കായി മമത ബാനര്‍ജിയെ തേടി കാര്‍ത്തികേയന്റെ ഫോണിലേക്ക് വിളിക്കുന്നത്. ഇപ്പോള്‍ മമതാ ബാനര്‍ജിയുടെ കൃത്യമായ വമ്പര്‍ കൊടുത്തു കൊണ്ട് വിളിക്കുന്ന എല്ലാവര്‍ക്കും കാര്‍ത്തികേയന്‍ മറുപടി നല്‍കും.
പതിനഞ്ച് വര്‍ഷം മുന്‍പ് ഫാന്‍സി നമ്പറുള്ള സിം കാര്‍ഡ് ലഭിച്ചപ്പോള്‍ അത് സ്വന്തമാക്കിയതാണ് കാര്‍ത്തികേയന്‍. കാലങ്ങളായി ഈ നമ്പര്‍ ഉപോയഗിച്ചു വരികയാണ്. എന്നാല്‍ ഇക്കഴിഞ്ഞ കോവിഡ് കാലത്താണ് എല്ലാം തകിടം മറിഞ്ഞത്. കോവിഡ് കാലത്ത് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പരാതികളും ആശങ്കകളും അറിയിക്കാനുള്ള ഒരു ടോള്‍ഫ്രീ നമ്പര്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്തിറക്കിയിരുന്നു. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെടാമെന്നാണ് പറഞ്ഞ് 9137091370 എന്ന നമ്പര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുകയും ചെയ്തു. അന്ന് തുടങ്ങിയതാണ് മമതാ ബാനര്‍ജിയ തേടി കാര്‍ത്തികേയന്റെ ഫോണിലേക്ക് വിളികളെത്തുന്നത്. ആദ്യം അമ്പരന്ന കാര്‍ത്തികേയന് അടുത്തകാലത്താണ് സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം പിടികിട്ടിയത്.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ അന്നത്തെ കോവിഡ് കണ്‍ട്രോണ്‍ റൂം നമ്പറിലെ ഒന്‍പതക്കവും കാര്‍ത്തികേയന്റെ ഫോണ്‍ നമ്പറുമായി സാമ്യമുള്ളതായിരുന്നു. ഇടയില്‍ ഒരു നമ്പര്‍ മാത്രമാണ് വ്യത്യാസമുള്ളത്. ബംഗാളികള്‍ മുഖ്യമന്ത്രിയെ പരാതി അറിയിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ പറയാനുമായി വിളിക്കുമ്പോള്‍ പലര്‍ക്കും ഒരു അക്കം തെറ്റിപ്പോകുന്നു, അത്തരം കോളുകളാണ് കാര്‍ത്തികേയന്റെ നമ്പറിലേക്ക് വരുന്നത്. തുടക്കത്തില്‍ ബംഗാളി ഭാഷ പോലും അറിയാതെ പകച്ചു നിന്ന കാര്‍ത്തികേയന്‍ ഇപ്പോള്‍ വരുന്ന കോളുകള്‍ക്ക് മുഖ്യമന്ത്രിയുടെ ശരിയായ ഫോണ്‍ നമ്പര്‍ പറഞ്ഞ് മറുപടി നല്‍കുകയാണ് ചെയ്യുന്നത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോയെന്ന സംശയമാണ് ആദ്യം ഉണ്ടായിരുന്നതെന്നും ഇതേ തുടര്‍ന്ന് മൊബൈല്‍ സേവനദാതാവായ കമ്പനിക്ക് പരാതി അയക്കുകയും പല തവണയായി സിം കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നതായി കാര്‍ത്തികേയന്‍ പറയുന്നു.
2023 July 8Keralabangalis calledChief Minister MamathaBut phone connectedkarthikeyan from Palakkad ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Bengalis call Chief Minister Mamata Banerjee, but connected to Karthikeyan from Palakkad