പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ.
