വൈപ്പിൻ: കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് (42) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്’.
വിഡിയോ ചിത്രീകരണത്തിനെന്നു പറഞ്ഞ് ചെറായിയിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ജീമോൻ ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.