അബുദാബി- യു.എ.ഇ പ്രസിഡന്റ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, തന്റെ മുന്‍ സഹപാഠികളുമായും അവരുടെ കുടുംബങ്ങളുമായും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച ഹൃദ്യമായി.
പഴയ ചങ്ങാതിമാരെ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ് ഒരുമിച്ച് ചെലവഴിച്ച കാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും സന്നിഹിതനായിരുന്നു.
ശൈഖ് മുഹമ്മദിനെ കാണാനുള്ള അവസരം ലഭിച്ചതില്‍ അഭിനന്ദനം അറിയിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും ആശംസകള്‍ നേരുകയും ചെയ്താണ് ചങ്ങാതിമാര്‍ പിരിഞ്ഞത്.
യോഗത്തിലും തുടര്‍ന്ന് നടന്ന ഉച്ചഭക്ഷണത്തിലും ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ എന്നിവരും പങ്കെടുത്തു.
2023 July 8Gulfsheikh mohammedtitle_en: UAE President meets with former classmates, their families