മണ്ണാർക്കാട് തൊടുകാപ്പ്കുന്ന് മേള വനം മഹോത്സവം സമാപന പരിപാടി വിജയനാന്ദൻ ഐ എഫ് എസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
മണ്ണാർക്കാട്: വന സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണർത്തുക, വനത്തിന് പുറത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വഴി വനത്തിൻ മേലുള്ള ആശ്രയത്വം കുറക്കുക, കൂടുതൽ മെച്ചപ്പെട്ട ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് വന വികസന ഏജൻസിക്ക് കീഴിൽ വരുന്ന വിവിധ വന സംരക്ഷണ സമിതികൾ മുഖാന്തിരം വനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈ നടൽ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ബോധവൽക്കരണ പരിപാടികൾ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ചുരം ക്ലീൻ ചെയ്യൽ, മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, നക്ഷത്ര വനം ഒരുക്കൽ, എക്സിബിഷൻ, സെമിനാർ, ഹണി ഫെസ്റ്റ്, ബാമ്പു ഫെസ്റ്റ്, മില്ലറ്റ് ഫെസ്റ്റ്, ആദിവാസി ഗോത്ര വിഭവങ്ങളുടെ പരമ്പരാഗത സംഗീത പരിപാടി, ആദിവാസി വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുടെ സമാപന സമ്മേളനം സി സി എഫ് വിജയനാന്ദൻ ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പത്മശ്രീ അമ്മിണിക്കുട്ടിയമ്മ മുഖ്യ അതിഥിയായും തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി സലിം അധ്യക്ഷത വഹിക്കുകയും ചെയ്തു. പി ടി സഫിയ (വാർഡ് മെമ്പർ), ഷിബു കുട്ടൻ, വിപി അബ്ബാസ്, സിദ്ധീഖ്, കെ.സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
