ഡൽഹി – ഷിംല ദേശീയപാതയിൽ മണ്ണിടിച്ചിൽ: കൂറ്റൻപാറകൾ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു

ഡൽഹി: ഡൽഹി – ഷിംല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻപാറകൾ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ കാറുകൾ സഞ്ചരിക്കുമ്പോഴാണ് പാറകൾ റോഡിലേക്ക് പതിക്കുന്നത്.

ഹിമാചൽ പ്രദേശിൽ സോളനിലായിരുന്നു സംഭവം. ഇതിനിടെ തലനാരിഴയ്ക്കാണു പാറക്കൂട്ടം പതിക്കുന്നതിൽനിന്ന് ഒരു കാർ രക്ഷപ്പെട്ടത്. അദ്ഭുതകരമായായിരുന്നു മൂന്നുപേരുടെ രക്ഷപ്പെടൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റോഡിന്റെ ഒരുഭാഗം പൂർണമായും പാറക്കൂട്ടം നിറഞ്ഞ നിലയിലാണ്. ഇതേതുടർന്ന് ബുൾഡോസറുകൾ ഉപയോഗിച്ചു പാറകൾ നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുവരിപ്പാത ആയതിനാൽ മറ്റുപാതകളിലൂടെ വാഹനഗതാഗതം തിരിച്ചുവിട്ട് ഗതാഗതം ക്രമീകരിച്ചിരിക്കുകയാണ്.
ഹിമാചലിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചണ്ഡീഗഢ് – മണാലി ദേശീയപാതയിൽ 24 മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിൽ നൂറിലേറെ വിനോദസഞ്ചാരികളാണ് ദേശീയപാതയിൽ ഒരുദിവസം കുടുങ്ങിക്കിടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *