കടുത്തുരുത്തി: കേരളം പെരുമഴക്കാലത്തിന്റെ പിടിയിലായിരിക്കുന്നു. കൃഷിക്കാർ, സ്വകാര്യ മേഖല ജീവനക്കാർ, കൂലിപ്പണിക്കാർ, മത്സ്യ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ ജനവിഭാഗങ്ങൾക്ക് തൊഴിൽ ഇല്ലാത്ത സാഹചര്യമുണ്ട്. കേരളത്തിലെ കടലോരം ഉൾപ്പെടെ മലയോര പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും മഴക്കാല കെടുതികൾ അനുഭവിക്കുന്ന സാഹചര്യമുണ്ട്.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സർവ്വേ നടത്തി അർഹതപ്പെട്ടവർക്ക് പ്രളയകാല ദു:രിതാശ്വാസ നിധിയിൽ പെടുത്തി പല വ്യഞ്ജനങ്ങളും, സാമ്പത്തിക സഹായങ്ങളും നൽകാൻ നടപടി സ്വീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി സർക്കാരിനോട് ആവശ്യപ്പെട്ടു.
