കുവൈത്തിൽ വ്യാജ രേഖകൾ നിർമിക്കുന്ന 33 പേരടങ്ങുന്ന ഫിലിപ്പീൻ സ്വദേശികളെ പിടികൂടി

കുവൈത്ത്: കുവൈത്തിൽ വ്യാജ രേഖകൾ നിർമിക്കുന്ന 33 പേരടങ്ങുന്ന ഫിലിപ്പീൻ സ്വദേശികളെ കുവൈത്തിലെ ഫിലിപ്പീൻസ് എംബസിയുടെ സഹകരണത്തോടെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റി പിടികൂടി .

ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വിവാഹ കരാറുകൾ,  ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ചു നൽകന്ന സ്ത്രീകൾ അടക്കമുള്ള സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത് .
ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് അവരെ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
ആരും നിയമത്തിന് അതീതരല്ലെന്നും രാജ്യത്തെ പൊതുസമാധാനം തകർക്കുന്ന നടപടിക്രമങ്ങൾക്കും നിയമങ്ങൾക്കും നടപടികൾക്കും വിരുദ്ധമായ എല്ലാ കാര്യങ്ങളും കർശനമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *