ഏക സിവിൽകോഡ് വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും സി പി ഐ എം കോഴിക്കോട് സംഘടപ്പിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെമിനാറിൽ പതിനായിരങ്ങൾ ഭാഗമാകുമെന്നും ഇരു മതവർഗീയ വാദികളെയും പങ്കെടുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി
കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാനാണ് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തത് . കൂട്ടായ പ്രതിഷേധത്തിൽ പക്ഷെ ചില സംഘടനകളെ വിളിക്കാൻ പറ്റില്ലെന്നും അതുകൊണ്ടാണ് കോൺഗ്രസ്സിനെയും ജമാത്തെ ഇസ്ലാമിയെയും ഒക്കെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി
സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്‍റെ നിലപാടില്ലായ്മയെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏക സിവിൽ കോഡിനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പ്രസ്താവനകൾ ഇറക്കുകയാണ്. പല സംസ്ഥാനത്തേയും കോൺഗ്രസ്സ് അധ്യക്ഷന്മാർ ഏക സിവിൽകോഡിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ ഒരു കോൺഗ്രസുകാരും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ALSO READ: ‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ
The post ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.
