ഏക സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമയ്ത പങ്കെടുക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിലെന്ന് വിശ്വസിക്കുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

‘ഏക സിവില്‍കോഡും സമകാലിക വിഷയവും’ എന്ന വിഷയത്തില്‍ സമസ്ത കോഴിക്കോട് പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തുകൊണ്ടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഏക സിവില്‍കോഡിന്റെ സ്വഭാവങ്ങള്‍ ഇതുവരെ മനസിലായിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദേശീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍ കഴിയില്ല. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം. സിവില്‍കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് സമസ്ത നേരിട്ട് നിവേദനം നല്‍കുമെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *