കോട്ടയം: അയർലൻഡിൽ കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സ് നിര്യാതയായി. മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോള്‍ ആണ് നിര്യാതയായത്. ഡബ്ലിൻ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ബിനുമോൾ മരിച്ചത്. കോട്ടയം കുറുവിലങ്ങാട് കാളികാവ് പി.ജെ ഉലഹന്നാന്റെയും (റിട്ടയേര്‍ഡ് പ്രൊഫസര്‍) മേരിയുടെയും മകളാണ്.
മക്കള്‍: എഡ്വിന്‍, ഈതൻ.