ആംസ്റ്റര്‍ – നെതര്‍ലാന്റ്‌സിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും മുന്‍ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍സാര്‍ തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ക്രൊയേഷ്യയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. അമ്പത്തിരണ്ടുകാരന്‍ ഈയിടെയാണ് അയാക്‌സ് ക്ലബ്ബിന്റെ ഡയരക്ടര്‍ പദവി ഒഴിഞ്ഞത്. അയാക്‌സ്, യുവന്റസ് ഉള്‍പ്പെടെ മുന്‍നിര ടീമുകള്‍ക്കു കളിച്ച വാന്‍ഡര്‍സാര്‍ 130 തവണ ഡച്ച് ഗോള്‍വല കാത്തു. 
ഫുട്‌ബോളിലെ മികച്ച ഗോളിമാരുടെ പട്ടികയില്‍ വാന്‍ഡര്‍സാറിന് ഉന്നത സ്ഥാനമുണ്ട്. 1995 ല്‍ അയാക്‌സുമൊത്ത് ചാമ്പ്യന്‍സ് ലീഗും 2008 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും യൂറോപ്യന്‍ കപ്പും നേടി.
 
2023 July 7Kalikkalamtitle_en: Van der Sar in intensive care after a bleed around his brain

By admin

Leave a Reply

Your email address will not be published. Required fields are marked *