തിരുവനന്തപുരം –  വര്‍ക്കലയില്‍ നിയന്ത്രണം വിട്ട് കുന്നിന്‍ മുകളില്‍ നിന്ന് കടലിലേക്ക് വീണ ഓട്ടോയിലെ ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയാണ് ഓട്ടോ നിയന്ത്രണം വിട്ട് കടലിലേക്ക് വീണത്. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഫാറൂഖിനെ(46)യാണ് കാണാതായത്.  കുന്നിന്‍ മുകളില്‍ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. ഇന്നലെ രാത്രി തന്നെ  ഫയര്‍ ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫാറൂഖിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും ഫയര്‍ഫോഴ്‌സ എത്തി തെരച്ചില്‍ ആരംഭിച്ചു. രാവിലെ മുതല്‍ നാട്ടുകാരും മത്സ്യ തൊഴിലാളികളും തെരച്ചില്‍ നടത്തുന്നുണ്ട്. മഴയും കടല്‍ക്ഷോഭവും മൂലം തെരച്ചില്‍ ദുഷ്‌കരമാകുകയാണ്.
 
2023 July 7Keralasearch continuesDriver of the Autofell of in to sea ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Search continues for the driver of the auto that fell off the hill into the sea

By admin

Leave a Reply

Your email address will not be published. Required fields are marked *