ദോഹ- വ്യോമഗതാഗത രംഗത്ത് വിജയഗാഥ ആവര്‍ത്തിച്ച് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ്. ലോകാടിസ്ഥാനത്തില്‍ വ്യോമയാന മേഖലയില്‍ കടുത്ത ബിസിനസ് വെല്ലുവിളികളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും മികച്ച അറ്റാദായം സ്വന്തമാക്കിയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് തിളങ്ങുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് 4.4 ബില്യണ്‍ റിയാല്‍ അറ്റാദായം നേടി ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെച്ചതായി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗൂപ്പിന്റെ  മൊത്തത്തിലുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധിച്ച് 76.3 ബില്യണ്‍ റിയാലായി ഉയര്‍ന്നു. യാത്രക്കാരില്‍ നിന്നുള്ള  വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ശതമാനം വര്‍ധിച്ചു.  31 ശതമാനം ശേഷി വര്‍ദ്ധന, ഒമ്പത് ശതമാനം ഉയര്‍ന്ന ആദായം, 80 ശതമാനം ലോഡ് വര്‍ദ്ധന എന്നിങ്ങനെ  എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ചവെച്ച ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് വിപണി വിഹിതത്തില്‍ സുസ്ഥിരമായ വര്‍ദ്ധനവ് സ്വന്തമാക്കി.
റിപ്പോര്‍ട്ട് കാലയളവില്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ 31.7 ദശലക്ഷമായിരുന്നു യാത്രക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനം വര്‍ധനയാണിത്. ഉപഭോക്തൃ അനുഭവം, വിശ്വസ്തത, ഡിജിറ്റലൈസേഷന്‍, സുസ്ഥിരത എന്നിവയിലെ തുടര്‍ച്ചയായ ശ്രദ്ധയാണ്  ഖത്തര്‍ എയര്‍വേയ്‌സിനെ ഭാവിയിലേക്കുള്ള ശക്തമായ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ്, നിരവധി പുതിയ ആഗോള, പ്രാദേശിക പങ്കാളിത്തങ്ങളില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, കൂടാതെ ഏവിയോസിനെ അതിന്റെ നാണയമായി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്ന മെച്ചപ്പെടുത്തിയ നിര്‍ദ്ദേശങ്ങളും വരുമാനവും പദ്ധതിയെ കൂടുതല്‍ ജനകീയമാക്കി.
വളര്‍ച്ച, സുസ്ഥിരത, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ തന്ത്രപ്രധാനമായ ഊന്നല്‍ നല്‍കി, വിപണി വെല്ലുവിളികള്‍ക്കിടയിലും ആഗോള വ്യാപാരത്തിന്റെ തുടര്‍ച്ചയെ പിന്തുണച്ചും ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ 2022/23 വര്‍ഷത്തിലുടനീളം ലോകത്തിലെ മുന്‍നിര എയര്‍ കാര്‍ഗോ കാരിയര്‍ എന്ന സ്ഥാനംനിലനിര്‍ത്തി
 
2023 July 6Gulfqatar airwaysdohaprofitഅമാനുല്ല വടക്കാങ്ങരtitle_en: Qatar Airways reports record profit

By admin

Leave a Reply

Your email address will not be published. Required fields are marked *