ആലപ്പുഴ-കുട്ടനാട്ടിൽ മടവീഴ്ച ഉണ്ടായ പാടശേഖരവും വെള്ളപ്പൊക്കം ബാധിതപ്രദേശങ്ങളും കളക്ടർ ഹിരത വി. കുമാർ സന്ദർശനം നടത്തി. മുട്ടാർ പഞ്ചായത്ത് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. 22 രണ്ട് കുടുംബാംഗങ്ങളെ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്രന്ററി സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കാൻ കളക്ടർ നിർദേശം നൽകി. പഞ്ചായത്ത് തലത്തിൽ ദുരന്ത നിവാരണ അതോരിറ്റിയുടെ യോഗം ചേർന്നാണ് തീരുമാനം എടുത്തത്. മടവീഴ്ച ഉണ്ടായ പാടശേഖരത്തെ നഷ്ടം തിട്ടപ്പെടുത്തി ഉടൻ റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം കുട്ടനാട് തഹസിൽദാർ എസ്. അൻവർ, മുട്ടാർ പഞ്ചായത്ത് സെക്രട്ടറി ബിനു ഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബീന, ജോസഫ്, വിനോദ് എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
2023 July 6Keralatitle_en: Collector visited Alappuzha flood areas