ദുബായ്- ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം ട്രാഫിക് നിയമങ്ങളില്‍ ഭേദഗതി വരുത്തി ദുബായ്. അരലക്ഷം ദിര്‍ഹം വരെ പിഴ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ട്രാഫിക് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
വ്യക്തികളുടെ ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് പുതിയ ഭേദഗതികളെ കുറിച്ച് അധികൃതര്‍ പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ നിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതി വരുത്തി പുതിയ നിയമം പുറപ്പെടുവിച്ചത്. റോഡില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഉടമകളുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടി ശക്തിപ്പെടുത്തുക, ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങള്‍ കുറയ്ക്കുക, റോഡുകളില്‍ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം.
വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ പ്രത്യേക വ്യവസ്ഥകള്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2023 July 6GulfDubai Trafficdubai lawtitle_en: DH50,000 Fine and More as Dubai Amends Traffic Law