അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.asrb.org.inൽ ലഭിക്കും. ഓൺലൈനായി ജൂലൈ അഞ്ച് രാവിലെ 10 മുതൽ 26 വൈകീട്ട് 5.30വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും വനിതകൾക്കും ഫീസില്ല. യോഗ്യത: അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ പിഎച്ച്.ഡി. സെപ്റ്റംബർ 30നകം