കൽപറ്റ: വയനാട്ടിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിശ (48) ആണ് മരിച്ചത്. ശാരീരിക അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ജൂൺ 30ന് ആയിശക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു.
വയനാട് ജില്ലയിൽ ഏതാനും ദിവസങ്ങൾക്കിടെ മൂന്നു കുട്ടികൾ പനി ബാധിച്ച് മരിച്ചിരുന്നു.
