മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുലർച്ചെ രണ്ടരയ്‌ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന്