പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്.
