തൃശൂർ – കനത്ത മഴ തുടരുന്നതിനിടെ തൃശൂരിൽ ഭൂചലനം ഉണ്ടായതായി സംശയം. കല്ലൂർ, ആമ്പല്ലൂർ മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്. ഇന്ന് രാവിലെ 8.16നാണ് സംഭവം. രണ്ട് സെക്കൻഡിൽ താഴെ മാത്രമാണ് പ്രകമ്പനമുണ്ടായത്. പുതുക്കാട്, കല്ലൂർ, ആമ്പല്ലൂർ മേഖലയിൽ ഭൂമിക്കടിയിൽ ഉഗ്ര മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഇക്കാര്യത്തിൽ പരിശോധനകൾക്കുശേഷം വിദഗ്ധരുടെ ഔദ്യോഗിക പ്രതികരണം ഉടനുണ്ടായേക്കും.
 വിവരമറിഞ്ഞ് തൃശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ പറഞ്ഞു. റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താനാവില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷം മുമ്പും സമാനമായ രീതിയിൽ തൃശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
 
2023 July 5KeralaTremendous rumblings underground in Thrissurtitle_en: Tremendous rumblings underground in Thrissur; People worried

By admin

Leave a Reply

Your email address will not be published. Required fields are marked *