റാഞ്ചി: നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ക്ക് ദാരൂണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവർ. ദർഭംഗയിൽ നിന്ന് കാളി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയതാണ് അപകടത്തിൽപ്പെട്ടത്.
ജാര്‍ഖണ്ഡിൽ ദേശീയപാത-33-ൽ ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം കിണറ്റിൽ വീഴുകയായിരുന്നു.
പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
