ന്യൂദല്‍ഹി-കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍, ജനറല്‍ കോച്ച് സംവിധാനങ്ങളോടെ നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കില്‍ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഏറ്റവും തിരക്കേറിയ സെക്ടറുകളിലായിരിക്കും നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കുക. തെരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളില്‍ എറണാകുളം-ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.
65 കോടി ചെലവില്‍ ഐസിഎഫ് ചെന്നൈയിലാണ് ട്രെയിനിന്റെ നിര്‍മ്മാണം. ഈ വര്‍ഷം അവസാനത്തോടെ ആദ്യത്തെ റാക്കിന്റെ പണി പൂര്‍ത്തിയാകും. നേരെമറിച്ച്, സീറ്റ് ക്രമീകരണങ്ങള്‍ അടക്കം എസി വന്ദേ സാധാരണ്‍ ട്രെയിന്‍ ഐസിഎഫില്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം 100 കോടി രൂപ ചിലവ് വരും. ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവും. വന്ദേഭാരതിന്റെ വേഗതയില്‍ തന്നെയായിരിക്കും യാത്ര.
ബയോ വാക്വം ടോയിലറ്റ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓരോ സീറ്റിലും ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഉണ്ടാവും. ഇതിന് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ കോച്ചിലും സിസിവിടി സംവിധാനവും ഉണ്ടാവും. വന്ദേഭാരതിന് സമാനമായി ഓട്ടോമാറ്റിക് ഡോര്‍ സംവിധാനത്തോട് കൂടിയാണ് വന്ദേ സാധാരണ്‍ ട്രെയിനും എത്തുക.
ഇത് ആദ്യമായാണ് സിസിടിവി ക്യാമറകളും ബയോ വാക്വം ടോയിലറ്റുകളും ഓട്ടോമാറ്റിക് വാതിലുകളോടും കൂടി നോണ്‍ എസി ട്രെയിനുകള്‍ പുറത്തിറക്കുന്നത്. 
2023 July 5Indianon acvande sadarankeralaASSAMഓണ്‍ലൈന്‍ ഡെസ്‌ക് title_en: Indian railways soon to launch budget friendly non-ac vandesadaran trains

By admin

Leave a Reply

Your email address will not be published. Required fields are marked *