ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നൂറുകണക്കിന് തൊഴില്‍ ഒഴിവുകള്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്മെന്റ് മേള പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിലെ എമിറേറ്റ്‌സ് ഗ്രൂപ്പ്
2022-23 ല്‍ മാത്രം, എമിറേറ്റ്‌സ് ഗ്രൂപ്പ് 85,219 ജീവനക്കാരെ നിയമിച്ചു. ജീവനക്കാരുടെ എണ്ണം ഇതോടെ 102,379 ആയി, മുന്‍ വര്‍ഷത്തേക്കാള്‍ 20.1 ശതമാനം വര്‍ധനവാണിത്.
പ്രധാനമായും ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്സ് എയര്‍ലൈന്‍സിനും എയര്‍പോര്‍ട്ട് സര്‍വീസ് പ്രൊവൈഡര്‍ ഡിനാറ്റയ്ക്കും വേണ്ടിയാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ദുബായുടെ മുന്‍നിര എയര്‍ലൈന്‍ അതിന്റെ ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാറുണ്ട്, അടുത്ത വര്‍ഷം എയര്‍ബസ് എ 350, ബോയിംഗ് 777-എക്‌സ് എന്നിവയുടെ പുതിയ ഫ്‌ളീറ്റ് ലഭിക്കും.
എമിറേറ്റ്സ് ഗ്രൂപ്പ് തൊഴിലന്വേഷകര്‍ക്കിടയില്‍ ഏറ്റവും അഭിമാനകരമായ പ്രാദേശിക ഗ്രൂപ്പുകളിലൊന്നാണ്, ഉയര്‍ന്ന ശമ്പളവും മറ്റ് ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
2022-23 ലെ റെക്കോര്‍ഡ് 10.9 ബില്യണ്‍ ദിര്‍ഹം ലാഭത്തിന് ശേഷം, ജീവനക്കാര്‍ക്ക് 24 ആഴ്ചത്തെ ശമ്പള ബോണസും അടിസ്ഥാന ശമ്പളത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനവും താമസ, ഗതാഗത അലവന്‍സുകളും നല്‍കിയിരുന്നു.
2023 July 5Gulfemiesgrouptitle_en: UAE jobs: Hundreds of vacancies at Emirates; salary, eligibility, allowances – all you need to know