മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് പോലീസ് പിടിയിൽ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ യുവതിയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പൊലീസ് പിടിയിൽ. കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വർണ മാലകൾ, സ്വർണ വളകൾ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് കവർന്നത്. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കള്ളനെ പിടികൂടിയത്. തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *