ലണ്ടൻ: മുഴുവൻ സമയവും മത്സ്യകന്യകയുടെ വേഷമണിയുന്നതിനായി ജോലി പോലും വലിച്ചെറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലിഷ് അധ്യാപിക. മോസ് ഗ്രീൻ എന്ന യുവതിയാണ് മുഴുവൻസമയം ‘പ്രൊഫഷണൽ മത്സ്യ കന്യക’യാകാനായി ടീച്ചർ ജോലി വേണ്ടെന്നു വച്ചത്. മത്സ്യകന്യകയുടെ വേഷമണിയുന്നതിൽ താൻ അതീവ സന്തുഷ്ടയാണെന്നാണ് മോസ് പറയുന്നത്. 2016ലാണ് മോസ് ഇംഗ്ലിഷ് അധ്യാപികയായി ജോലി ലഭിച്ചതിനെത്തുടർന്ന് ടോർക്വേയിൽ നിന്ന് സിസിലിയിലേക്ക് എത്തിയത്. ഒരിക്കൽ കടൽത്തീരത്ത് ഇരിക്കുമ്പോൾ ഒരു പുരുഷൻ പാതി മത്സ്യത്തിന്‍റെ വേഷമണിഞ്ഞ് കരയിലേക്ക് കയറുന്നത് കണ്ടതോടെയാണ് മോസിന്‍റെ ജീവിതവും മാറി […]