നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിജയകുമാർ തന്നെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ കൊടുത്ത കേസ് നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അർഥന പറയുന്നു. തന്നെ അമ്മൂമ്മ കൊണ്ടുനടന്ന് വിൽക്കുകയാണെന്നും സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കിൽ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. […]