ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇതുകണ്ട അതുവഴി വന്ന ലോറി ഡ്രൈവർ, കയർ ഇട്ടു നൽകി വർഷയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു […]