കൊച്ചി- സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി. വി. ശ്രീനിജന്‍ എം. എല്‍. എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി. വി. ശ്രീനിജന്‍ എം. എല്‍്. എയെ ചോദ്യം ചെയ്തത്.
നാല് മണിക്കൂര്‍ നേരം എം. എല്‍. എയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായാണ് വിവരം. സിനിമ നിര്‍മ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നോട് ചോദിച്ചതെന്ന് പി. വി. ശ്രീനിജിന്‍ എം. എല്‍. എ പറഞ്ഞു.
നിര്‍മ്മാതാവ് ആന്റോ ജോസഫില്‍ നിന്നും 2015ല്‍ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022ല്‍ ആ പണം തിരികെ നല്‍കിയിരുന്നുവെന്നുമാണ് ശ്രീനിജിന്‍ എം. എല്‍. എ പറയുന്നത്.
2023 July 4Keralap v sreenijan m l aincome taxanto josephഓണ്‍ലൈന്‍ ഡെസ്‌ക്title_en: P. V. Srinijan M. L. A was questioned by the Income Tax Department officials