കോട്ടയം-ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ അനുകരിക്കുന്നെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് യുവ നടി അനിഖ സുരേന്ദ്രന്‍. ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നത് എന്ന് തനിക്കു മനസ്സിലായിട്ടേയില്ലെന്നും കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്നു ചിലര്‍ പറയാറുണ്ടെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനിഖ സുരേന്ദ്രന്‍ പറഞ്ഞു.
നയന്‍താരയെ അനുകരിക്കുന്നു എന്നാണു എനിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളിലൊന്ന്. ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്നു ചിലര്‍ പറയാറുണ്ട്. ബേസ് വോയ്സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ.
സംസാരിക്കുമ്പോള്‍ ഇംഗ്ലിഷ് വാക്കുകള്‍ കൂടുതലുപയോഗിക്കുന്നു എന്നാണു മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല- അഭിമുഖത്തില്‍ അനിഖ സുരേന്ദ്രന്‍ പറഞ്ഞു.
നെഗറ്റീവ് പറയുന്നവര്‍ക്കു താന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ലെന്നും താരം കൂട്ടി ചേര്‍ത്തു. അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ലെന്നും അവര്‍ എന്തിനോ വേണ്ടി ഇതെല്ലാം പറയുകയാണെന്നും അതുകേട്ടു താന്‍ തന്നെ മാറ്റില്ലെന്നും അനിഖ പറഞ്ഞു.
2023 July 4EntertainmentnayantharaANIKHAlooks alikeinterviewഓണ്‍ലൈന്‍ ഡെസ്‌ക് title_en: Actress Anikha Surendran asks why should I imitate Nayanthara