ന്യൂദല്‍ഹി- വിവാദ പ്രചാരണ സിനിമയായ ’72 ഹുറൈന്‍’ ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ചു. സഹനിര്‍മ്മാതാവ് ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് ആളുകളെ ആനയിച്ചത്.
ചൊവ്വാഴ്ചയാണ് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സിനിമയുടെ സഹ നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് ‘ജയ് ഹിന്ദ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രേക്ഷകരെ നയിക്കുന്നത് ഒരു വീഡിയോയില്‍ കാണാം. സിനിമ സംഘ്പരിവാര്‍ പ്രചാരണമാണെന്ന ആരോപണവുമായി പല രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്.
2023 July 4Entertainment72 Hoorainpropaganda filmJNUtitle_en: ’72 Hoorain’ screened at JNU; co-producer raises ‘Jai Hind’ slogan