ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുക്കുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നതാണ് ആശങ്ക. വനിതകളുടെ മത്സരത്തിനിടെയായിരുന്നു അപകടം. ഇതിനിടെ രണ്ട് വളങ്ങൾ കൂട്ടിയിടിക്കുകയും ഒരു വള്ളം മറിയുകയുമായിരുന്നു. ഇതേ തുടർന്ന് വള്ളം കളി മത്സരം നിർത്തിവച്ചു. കുടുംബശ്രീ പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *