എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് റോഡ് അപകട മരണ നിരക്ക് കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു; ഒരു മാസം കൊണ്ട് പിഴ ലഭിച്ചത് 81.78 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡ് അപകടമരണ നിരക്ക് കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ വർഷം ജൂൺമാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു.
ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
20,42,542 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തിയത്. പരിശോധനകൾക്കുശേഷം 1.77 ലക്ഷം പേർക്ക് പിഴ നോട്ടിസ് അയച്ചു. 7.94 കോടി രൂപയാണ് പിഴയായി സര്‍ക്കാരിനു ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചു.
പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *