ആലപ്പുഴ ജില്ലയിൽ കാലവർഷം തുടരുന്നതിനാലും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിക്കുന്നതിനാലും കുട്ടനാട് താലൂക്കിലെ നദി കളിലും, കൈതോടുകളിലും, ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ നാളെ (05/07/2023 ബുധനാഴ്ച്ച കുട്ടനാട് താലൂക്കിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ടൂഷൻ സെൻററുകൾക്കും അംഗനവാടി കൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന ങ്ങൾക്കും കുടാതെ ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.