തിരുവനന്തപുരം: റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. മുരുക്കുംപുഴക്കും കടക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട സമ്പർക്ക് ക്രാന്തി ട്രെയിനിടിച്ചാണ് ഒരു സ്ത്രീ മരിച്ചതെന്നാണ് വിവരം. ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെ നിർത്തിയിട്ട വന്ദേഭാരത് രാവിലെ 6.45 ഓടെയാണ് യാത്ര തുടർന്നത്. വേണാട്, ജനശതാബ്ദി, പരശുറാം