തൊടുപുഴ ∙ ജില്ലയിൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 5 വരെ ​ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അതിതീവ്രമഴ ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇത്തവണ തുടക്കം മുതൽ വളരെ ദുർബലമായിരുന്നു കാലവർഷം. ജൂൺ മാസം പിന്നിടുമ്പോൾ സാധാരണ ലഭിക്കുന്നതിന്റെ പകുതി പോലും മഴ ലഭിച്ചില്ല.ജില്ലയിൽ 73% മഴക്കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ മടിച്ചുനിന്ന കാലവർഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ പ്രതീക്ഷയാണു നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *