വൈപ്പിൻ∙ മഴ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായി മീൻ ലഭിക്കാതെ മത്സ്യബന്ധന വള്ളങ്ങൾ. വലിയ പ്രതീക്ഷയോടെ കടലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇതോടെ നിരാശയിലാണ്. സാധാരണ കാലവർഷം തുടങ്ങി ട്രോളിങ് നിരോധനം കൂടി ആരംഭിക്കുന്നതോടെ  കടലിൽ നാരൻ, പൂവാലൻ, ചെമ്മീനുകളും   ചാള, അയില, മുള്ളൻപാര, വേളൂരി, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും മോശമല്ലാത്ത തോതിൽ ലഭിക്കേണ്ടതാണ്.

എന്നാൽ ഇക്കുറി രണ്ട് ദിവസം ഏതാനും ചില വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ പൂവാലൻ ചെമ്മീൻ കിട്ടിയതല്ലാതെ കാര്യമായ മത്സ്യസാന്നിധ്യം ദൃശ്യമായിട്ടില്ല.  ‌കാലവർഷം ദുർബലമായി തുടരുന്നതിനാൽ കടൽ ഇളകി മറിഞ്ഞിട്ടില്ല. ഇതാണ് ചെമ്മീനുകൾ തീരത്തേക്ക് എത്താത്തതിനുള്ള  കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ നല്ലപോലെ ഇളകുകയും പിന്നീട് വെയിൽ തെളിയുകയും  ചെയ്താൽ ചാകര പ്രതീക്ഷിക്കാമെന്നും  അവർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *