കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ് നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. ഇയാളെ വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച 521 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തിൽ തുന്നി പിടിപ്പിക്കുകയായിരുന്നു.