ന്യൂദല്‍ഹി – പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്ക് മുകളില്‍ ഡ്രോണ്‍ പറന്ന സംഭവത്തില്‍ ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന എലൈറ്റ് ഫോഴ്‌സായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടതായി പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് ഡ്രോണ്‍ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത വസ്തു പറന്നതായി വിവരം ലഭിച്ചുവെന്നും സമീപ പ്രദേശങ്ങളില്‍ സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയിട്ടില്ലെന്നും ദല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ വസതി അതീവ സുരക്ഷാ മേഖലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
2023 July 3IndiaDroneFlew OverPrime Minister’s residencedelhi policeStart Investigation ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Drone flew over Prime Minister Narendra Modi’s residence and Delhi Police launched an investigation