ഡെറാഡൂൺ: പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചന്ദ്രാവതി എന്ന സ്ത്രീയാണ് മരിച്ചത്. ഉത്തരാഖണ്ഡില്‍ സുഖിദാംഗ് മേഖലയിലെ ധുര ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.
കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ വനത്തിലേക്ക് പോകുകയായിരുന്ന കുറച്ച് സ്ത്രീകളെ പുലി ആക്രമിച്ചിരുന്നു. പിന്നാലെ, ചന്ദ്രാവതിയെ കടിച്ചുവലിച്ച് കാടിനുള്ളിലേക്ക് പുലി കൊണ്ടുപോയി.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകളാണ് വിവരം ഗ്രാമവാസികളെ അറിയിച്ചത്. തുടർന്ന്, നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
