റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. സംഭവം അറിഞ്ഞ ഉടൻ വരൻ വിഷം കഴിക്കുകയായിരുന്നു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. അസാനന്ദ്പൂർ സ്വാദേശിയായ രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം