ജയ്പുർ: ട്രെയിനില്‍ നിന്നും വീണ് പിതാവും അഞ്ച് വയസുകാരിക്കും ദാരൂണാന്ത്യം. ഭീമറാവു(35), മകൾ മോണിക്ക എന്നിവരാണ് മരിച്ചത്. രാജസ്ഥാനില്‍ സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് സംഭവം.
പാലി ജില്ലയിലെ ഫല്നയിലേക്ക് പോകാൻ ഭാര്യയ്ക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പമാണ് ഭീമറാവു അബു റോഡ് സ്റ്റേഷനിൽ എത്തിയത്.
തിരക്കേറിയ സബർമതി-ജോധ്പൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടയിൽ ഭീമറാവു ബാലൻസ് നഷ്ടപ്പെട്ട് മോണിക്കയോടൊപ്പം ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
