ജയ്പുർ – ട്രെയിനിൽനിന്ന് വീണ് പിതാവിനും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. ഭാര്യക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പം ട്രെയിൻ കയറാൻ എത്തിയപ്പോൾ രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് ദാരുണ സംഭവമുണ്ടായത്. ഭീമറാവു(35), മകൾ മോണിക്ക(5) എന്നിവരാണ് മരിച്ചത്.
  പാലി ജില്ലയിലെ ഫൽനയിലേക്ക് പോകാനാണ് ഭീമറാവുവും കുടുംബവും അബു റോഡ് സ്റ്റേഷനിൽ എത്തിയത്. തിരക്കേറിയ സബർമതി ജോധ്പൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടയിൽ ഭീമറാവുവിന് ബാലൻസ് നഷ്ടമായി അഞ്ചുവയസ്സുകാരിയായ മകൾക്കൊപ്പം ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
 
2023 July 3Indiafather and daughter met a tragic endfalling from traintitle_en: father and daughter met a tragic end after falling from a train

By admin

Leave a Reply

Your email address will not be published. Required fields are marked *