കണ്ണൂർ: കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്‍റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (6) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആദ്യം കൂത്തുപറമ്പ് ആശുപത്രിയിലും കോഴിക്കോട് മിംസിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. രാത്രി വീട്ടിലെത്തിയ