തൃശൂർ: കല്ലൂരിൽ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരിക്കേറ്റ ശേഷം തൊട്ടടുത്ത വീട്ടിലേക്കായിരുന്നു രക്തത്തിൽ മുങ്ങിയ ഗ്രേസി ഇറങ്ങിയോടിയത്. പിന്നീട് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ പരിക്കേൽപ്പിച്ച ശേഷം ബാബു തൂങ്ങി മരിക്കുകയായിരുന്നു