മുംബൈ-പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എന്‍സിപി നിയമോപദേശം തേടും. ലോക്നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎല്‍എമാരെയും അയോഗ്യരാക്കാനാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുല്‍ പട്ടേല്‍ സത്യപ്രതിഞ്ജാ ചടങ്ങിനും, പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി ഭാരവാഹിത്തത്തില്‍നിന്ന് നീക്കിയേക്കും. മറ്റന്നാള്‍ ശരദ് പവാര്‍ പക്ഷവും, അജിത് പവാര്‍ പക്ഷവും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേ സമയം, മഹാരാഷ്ട്രയിലെ എന്‍സിപി പിളര്‍പ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാര്‍ട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം. പാര്‍ട്ടിയെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കും. എല്ലാവരേയും കുടുംബാംഗങ്ങളായാണ് ശരദ്പവാര്‍ കരുതിയതെന്നും സുപ്രിയ സുലേ പറഞ്ഞു.
2023 July 3Indiaajith pawarNCPDisqualifyletterഓണ്‍ലൈന്‍ ഡെസ്‌ക് title_en: NCP files disqualification petition against Ajit Pawar, 8 others after rebellion