ജിദ്ദ – വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 10,710 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര്‍ ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 49 ശതമാനം പേര്‍ യെമനികളും 48 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 62 പേരും അറസ്റ്റിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 11 പേരെയും അറസ്റ്റ് ചെയ്തു.
നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 33,555 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 28,072 പേര്‍ പുരുഷന്മാരും 5,483 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 25,507 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികള്‍ സ്വീകരിക്കുന്നു. 1,621 ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 6,274 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
2023 July 2Saudiarrestillegalssaudititle_en: 10710 illegals held in saudi

By admin

Leave a Reply

Your email address will not be published. Required fields are marked *