സൂര്യകൃഷ്ണമൂർത്തിയുടെ മെഗാഷോ അഗ്‌നി-2 പ്രവേശനപാസ്സ് സാൽമിയ ഏരിയയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു

കായംകുളം എൻ ആർ ഐ (കായൻസ്) – കുവൈറ്റിന്‍റെ ഇരുപതാം വാർഷിക പരിപാടിയായ സൂര്യയുടെ അഗ്നി-2 മെഗാഷോ പ്രവേശനപാസ്സിന്‍റെ സാൽമിയ ഏരിയ ഉത്‌ഘാടനം പ്രസിഡൻറ് ബി.എസ്. പിള്ള, നാഫോ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
സാൽമിയ നാഫോയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നാഫൊ കുവൈറ്റ് പ്രസിഡൻറ് രാജീവ്മേനോൻ, അഡ്വൈസറി ബോർഡ് ചെയർമാൻ വിജയൻ നായർ, വിജയ് കൃഷ്ണൻ, വിനയൻ എന്നിവരും പ്രോഗ്രാം കൺവീനർ ശ്രീകുമാർ, സതീഷ് പിള്ള, വഹാബ് റഹ്മാൻ, ഖലീൽ, അരുൺ സോമൻ എന്നിവരും സന്നിഹിതരായിരുന്നു. ഓഗസ്റ്റ് 11-നു അമേരിക്കൻ ഇൻറർനാഷണൽ സ്കൂൾ, മൈദാൻ ഹവല്ലിയിൽ വെച്ചാണ് അഗ്നി-2 അരങ്ങേറുന്നത്. പ്രവേശന പാസ്സുകൾക്കായി 65015834, 90082105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *